രണ്ട് പഞ്ചായത്ത് മൂന്ന് വാർഡ് : ഭാര്യയും ഭർത്താവും സഹോദരിയും സ്ഥാനാർത്ഥികൾ

പെരുവ: ഒരു കുടുംബത്തിലെ മൂന്നുപേർ മത്സര രംഗത്ത്. അവർമ പുന്നയ്ക്കൽ സന്തോഷും ഭാര്യ ശ്രീലക്ഷ്മി സന്തോഷും, സന്തോഷിന്റെ സഹോദരി സരിത ഉണ്ണികൃഷ്ണനുമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സന്തോഷും ഭാര്യയും മുളക്കുളം ഗ്രാമപഞ്ചായത്തിലെ 5, 6 വാർഡുകളിലും, സരിത ഞീഴൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.

Advertisements

മൂന്നുപേരും ബി.ജെ.പി. പ്രതിനിധിയായാണ് മത്സര രംഗത്തുള്ളത്. ശ്രീലക്ഷ്മി സന്തോഷ് ജനറൽ വാർഡായ ആറാം വാർഡിൽ രണ്ടാം തവണയാണ് മത്സരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 ലെ തെരഞ്ഞെടുപ്പിൽ ശ്രീലക്ഷ്മി ഇവിടെ സ്ഥാനാർത്ഥിയായിരുന്നു. സന്തോഷ് 5-ാം വാർഡിലുമാണ് മത്സരിക്കുന്നത്. സമീപ പഞ്ചായത്തായ ഞീഴൂരിലാണ് സന്തോഷിന്റെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത്. അവിടെ രണ്ടാം വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.

സന്തോഷ് ബി.ജെ.പി. മൂളക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻ്റും ഇപ്പോൾ കുറവിലങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി അംഗവുമാണ്. ശ്രീലക്ഷ്മി മഹിളാമോർച്ച മുളക്കുളം പഞ്ചായത്ത് സെക്രട്ടറിയാണ്. ഇരുവരും യന്ത്രം ഉപയോഗിച്ച് പുല്ലു വെട്ടി നൽകുന്ന തൊഴിലാളിയാണ്.സരിത ഉണ്ണികൃഷ്ണൻ വീട്ടമ്മയാണ്. ബി.ജെ.പി.യുടെ മറ്റു സ്ഥാനാർത്ഥികളേടൊപ്പം ഇന്ന് നാമനിർദ്ദേശ പത്രിക നൽകും.

Hot Topics

Related Articles