കുറവിലങ്ങാട് ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടവുമായി ദേവമാതാ കോളേജ് : കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ ജെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു

കുറവിലങ്ങാട്: വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തെക്കുറിച്ചും അത് സൃഷ്ടിക്കുന്ന വിഭിന്നങ്ങളായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സാമൂഹികമായ വിപത്തുകളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക ലക്ഷ്യം വെച്ചുകൊണ്ട് കുറവിലങ്ങാട് ദേവമാതാ കോളേജ് എൻഎസ്എസ് എൻസിസി യൂണിറ്റുകളും കോട്ടയം ജില്ലാ സാമൂഹിക നീതി വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ ജെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. കുറവിലങ്ങാട് സബ്ഇൻസ്പെക്ടർ ശരണ്യ എസ് ദേവൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Advertisements

ജില്ലാ സാമൂഹിക നീതി ഓഫീസർ സിജു ബെൻ കോളേജ് പ്രിൻസിപ്പൽ ഡോ സുനിൽ സി മാത്യു വൈസ് പ്രിൻസിപ്പൽ റവ. ഫാ ഡിനോയ് മാത്യു കവളമാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, എൻസിസി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്, ജിതിൻ ജോയ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Hot Topics

Related Articles