ചെങ്കോട്ട സ്ഫോടനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിയുടെ അഭിഭാഷക; ‘അമീർ റഷീദിന് കുറ്റബോധമില്ല’

ന്യൂസ് ഡെസ്ക് : ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളിൽ ഒരാളായ ഡോ. ഉമർ ഉൻ നബിയെ സഹായിച്ചതായി ആരോപിക്കപ്പെടുന്ന അമീർ റഷീദ് അലിക്ക് എന്തുവിധത്തിലുള്ള കുറ്റബോധമോ പശ്ചാത്താപമോ ഇല്ല എന്നാണ് പ്രതിയുടെ അഭിഭാഷക സ്മൃതി ചതുർവേദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ അലിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും അവർ സ്ഥിരീകരിച്ചു.സാധാരണയായി പ്രോസിക്യൂഷൻ വാദനിരയിൽ കേൾക്കാറുള്ള രീതിയിലുള്ള പരാമർശങ്ങളാണ് പ്രതിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക നടത്തിയതെന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

Advertisements

അഭിഭാഷക എഎൻഐയോട് പറഞ്ഞതിങ്ങനെ:“കൂടുതൽ അന്വേഷണത്തിനായി അമീർ റഷീദ് അലിയുടെ കസ്റ്റഡി അത്യാവശ്യമാണ് എന്ന് എൻഐഎ വ്യക്തമാക്കി. കേസിലെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനം താനാണു വാങ്ങിയത് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് കുറഞ്ഞുപോലും കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ല.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

അഭിഭാഷകയുടെ പരാമർശം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതികരണമാണ് ഉയരുന്നത്.“സർക്കാർ നിയോഗിച്ച അഭിഭാഷക പ്രോസിക്യൂഷനെ പോലെ സംസാരിക്കുന്നത് ശരിയല്ല. പ്രതികൾക്കും ശരിയായ നിയമസഹായത്തിന് അവകാശമുണ്ട്,” എന്ന് ഒരാൾ കുറിച്ചു.“നിങ്ങൾ പ്രതിയെ പ്രതിരോധിക്കാനാണ് നിയമിക്കപ്പെട്ടത്, അദ്ദേഹത്തിനെതിരെ സംസാരിക്കാൻ അല്ല,” എന്ന് മറ്റൊരാൾ വിമർശിച്ചു. അഭിഭാഷകയുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്.

10 ദിവസത്തെ എൻഐഎ കസ്റ്റഡി

ജമ്മു-കാശ്മീരിൽ നിന്നുള്ള അമീർ റഷീദ് അലിയെ നവംബർ 16നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 14 പേർ കൊല്ലപ്പെടുകയും 20-ൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിങ്കളാഴ്ച കോടതി അദ്ദേഹത്തെ 10 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.സ്ഫോടകവസ്തുക്കൾ നിറച്ച് കാർ തയ്യാറാക്കുന്നതിൽ അലി നിർണായക പങ്കുവഹിച്ചതായാണ് എൻഐഎയുടെ കണ്ടെത്തൽ. ഡോ. ഉമറിന് കൈമാറുന്നതിന് മുമ്പ് വാഹനം വാങ്ങാനായി അദ്ദേഹം ഈ മാസം ആദ്യം ദില്ലിയിൽ എത്തിയതായും അന്വേഷണം വ്യക്തമാക്കുന്നു.

ഉമറിന്റെ മരണം സ്ഥിരീകരിച്ചു

തിരക്കേറിയ റോഡിൽ പൊട്ടിത്തെറിച്ച ഐ20 കാറിനുള്ളിൽ ഡോ. ഉമർ ഉണ്ടായിരുന്നുവെന്നും സ്ഫോടനത്തിൽ അദ്ദേഹം തൽക്ഷണം മരിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കുശേഷം ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്ന് ഡോ. ഉമറിന്റെ പേരിലുള്ള മറ്റൊരു വാഹനമായ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കണ്ടെത്തി. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Hot Topics

Related Articles