വായനാദിനം; പതിനായിരത്തിലേറെ പുസ്തകങ്ങളും കൂടുതൽ അംഗങ്ങളുമായ് നവീകരിച്ച കുട്ടികളുടെ  ലൈബ്രറി അക്ഷര നഗരിയിൽ ശ്രദ്ധേയമാകുന്നു

കോട്ടയം:  പുതു തലമുറ വായനയുടെ ലോകത്തോട് അകലുന്നുവെന്ന പ്രചാരണങ്ങൾക്കിടയിൽ പതിനായിരത്തിലേറെപുതിയ പുസ്കക ങ്ങളും അഞ്ഞൂറോളം പുതിയ അംഗങ്ങളുമായ് കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള  കുട്ടികളുടെ ലൈബ്രറി വായനാദിനത്തിൽ ശ്രദ്ധേയമാകുന്നു.ലോക പൗരനെന്ന് വിശേഷിപ്പിക്കാവുന്ന കെ.പി.എസ്. മേനോന്റെ  ജന്മഗൃഹമായ തിരുനക്കര ഗോപിവിലാസം തറവാട് സ്ഥിതിചെയ്തിരുന്നിടത്ത് 1969ൽ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച  കുട്ടികളുടെ ലൈബ്രറി ഈ ജൂൺ മാസത്തിൽ 55ആം വർഷത്തിലേക്ക് കടക്കുകയാണ്.കോട്ടയം പബ്ലിക് ലൈബ്രറിയിൽ കുട്ടികളുടെ വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത് 1965 നവംബർ 14 നാണ്. 1966 അവസാനമായപ്പോൾ കുട്ടികൾക്ക് വേണ്ടി ഒരു പ്രത്യേക ലൈബ്രറിയുണ്ടാക്കുവാൻ തീരുമാനിച്ചു. അന്നത്തെ ലൈബ്രറി സെക്രട്ടറി ഡി.സി. കിഴക്കേമുറി ധനസമാഹരണത്തിന് കണ്ടെത്തിയ നൂതനമാർഗ്ഗമായിരുന്നു ലോട്ടറി നടത്തുക എന്നത്. ലോട്ടറി നടത്തുവാൻ ഗവൺമെന്റിന്റെ പ്രത്യേക അനുമതി ലഭിക്കുവാൻ കെ.പി.എസ്. മേനോൻ വേണ്ട സഹായങ്ങൾ ചെയ്തു.അംബാസിഡർ കാർ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ലോട്ടറിയിലൂടെ നാലരലക്ഷം രൂപയോളമാണ്  സമാഹരിച്ചത്.ഈ തുക കൊണ്ടാണ്കു ട്ടികളുടെ ലൈബ്രറിക്കുവേണ്ടി കെ.പി.എസ്. മേനോന്റെ ജ•ഗൃഹമായ ഗോപിവിലാസം ബംഗ്ലാവും ഒരേക്കറിൽപരം സ്ഥലവും വാങ്ങിയത്. മൂന്നു നില കെട്ടിടത്തിന്റെ പണി  രണ്ടാമത് ഒരു ലോട്ടറി കൂടി നടത്തിയാണ് പൂർത്തിയാക്കിയത്. രണ്ടാം പ്രാവശ്യവും നാലുലക്ഷത്തിൽപരം രൂപാ ലഭിച്ചു.1969 ജൂണിൽ പുതിയ കെട്ടിടത്തിൽ കുട്ടികളുടെ ലൈബ്രറി . കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രൊഫ. വി.കെ.ആർ.വി. റാവുവാണ് ഉദ്ഘാടനം ചെയ്തത്. കെ.പി.എസ്.മേനോൻ, കേരള വിദ്യാഭ്യാസ മന്ത

Advertisements

Hot Topics

Related Articles