ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു : തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് ; ഡബിൾ ഡോർ ഫ്രിഡ്ജ് പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: നഗരൂര്‍ കടവിളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്.

Advertisements

വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍.പി.ജി. ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകുവശത്ത് അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകകായിരുന്നു. അപകട സമയത്ത് വീട്ടില്‍ ഗിരിജ മാത്രമാണ് ഉണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടിലെ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആറ്റിങ്ങല്‍ അഗ്നിരക്ഷാ സേനയെ അറിയിച്ചു.  രക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.

ഫ്രിഡ്ജിന്റെ കംപ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗിരിജയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് അൻപത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്.

അതേസമയം, ഗ്യാസ് സിലിണ്ടറിന് കേടുപാടുകള്‍ ഉണ്ടാകുകയോ ഗ്യാസ് ലീക്കാകുകയോ ചെയ്തതിന്‍റെ സൂചനകള്‍ കാണുന്നില്ലെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Hot Topics

Related Articles