മഴയത്ത് തെന്നി റോഡിലേക്ക് വീണു; എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിച്ചു; പിന്നാലെ ലോറിയും ഇടിച്ചു; ഇരിട്ടിയിൽ വയോധികനു ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ വയോധികൻ അപകടത്തിൽ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജൻ കാൽ തെന്നിയാണ് റോഡിലേക്ക് വീണത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. 

Advertisements

പരിക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ വാഹനങ്ങൾ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാൻ സാധിച്ചില്ല.

Hot Topics

Related Articles