പത്തനംതിട്ടയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ​ഗുരുതര പരിക്ക്; മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു; അപകടമുണ്ടാക്കിയത് വാട്ടർ അതോറിറ്റിക്കായി കുഴിച്ച കുഴി

പത്തനംതിട്ട: നഗരത്തിലെ റോഡിലുള്ള കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ​ഗുരുതര പരിക്ക്. കടയ്ക്കൽ സ്വദേശി മനോജിനാണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു.

Advertisements

ഇയാളെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ അതോറിറ്റി കരാറുകാരന് കുഴിയടയ്ക്കാൻ
നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന​ഗരത്തിലാകെ കുഴിച്ചിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആറ് മാസം കൊണ്ട് അവസാനിക്കേണ്ട ജോലി നീണ്ടുപോകുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അപകടമുണ്ടായിരിക്കുന്നത്.

Hot Topics

Related Articles