റോഡ് നിർമ്മാണത്തിലെ അപാകത ഉടൻ പരിഹരിക്കണം: നിർദ്ദേശം നൽകി തോമസ് ചാഴികാടൻ എംപി 

മോനിപ്പളളി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന  മോനിപ്പാള്ളി – പയസ്മൗണ്ട് – ഉഴവൂർ റോഡിന്റെ നിർമ്മാണ അപാകത ഉടൻ പരിഹരിക്കണമെന്ന് പിഎംജിഎസ്.വൈ എക്സിക്യൂട്ടിവ് എൻജിനിയർക്കും കോൺഗ്രാക്ടർക്കും നിർദ്ദേശം നൽകി തോമസ് ചാഴികാടൻ എംപി.

റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ ഒരു മാസം മുൻപ് റോഡിൽ മീറ്റിൽ വിരിച്ചിരുന്നു ഇതിനു ശേഷം ഈ വഴിയിലൂടെ വാഹനങ്ങൾ ഗതാഗതം ഉണ്ടാവുകയും അതിനൊപ്പം മഴയും പെയ്തതിനാൽ റോഡിൽ കുഴികൾ രൂപപ്പെട്ടിരുന്നു. ആ കുഴികൾ നികത്താതെയാണ് ടാറിങ് ജോലികൾ ആരംഭിച്ചത്. ഇതാണ് ടാർ ചെയ്ത ഭാഗങ്ങളിൽ കുഴികൾ രൂപപ്പെടാൻ കാരണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ എംപിയെ അറിയിച്ചു. എംപിയുടെ നിർദ്ദേശപ്രകാരം പിഎംജിഎസ്.വൈ ഉദ്യോഗസ്ഥ സംഘം നാളെ റോഡ് സന്ദർശിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടുദിവസത്തിനകം കുഴികൾ അടച്ച് ടാറിങ് ജോലികൾ പുനരാരംഭിക്കണം എന്ന് കർശന നിർദ്ദേശം പി.എം.ജി.എസ്.വൈ ഉദ്യോഗസ്ഥർക്ക് എംപി നൽകി. പ്രദേശവാസികളുടെ ഇടപെടൽ മൂലമാണ് ഈ വിഷയം എംപിയുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ടുദിവസത്തിനകം അപാകതകൾ പരിഹരിച്ച് റോഡ് നിർമ്മാണം ആരംഭിക്കുമെന്നും പ്രദേശവാസികൾക്ക് എംപി ഉറപ്പ് നൽകി. 

Hot Topics

Related Articles