ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം; ‘വുഷു’വിൽ റോഷിബിനാ ദേവിക്ക് ‘വെള്ളി’

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും വെള്ളി മെഡൽ. വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ റോഷിബിനാ ദേവി വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ വു സിയാവോയിയോടാണ് ഇന്ത്യൻ താരം തോറ്റത്. ആദ്യ റൗണ്ടിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ചൈനീസ് താരത്തിനെതിരെ പിടിച്ചുനിൽക്കാൻ റോഷിബിനാ ദേവി ബുദ്ധിമുട്ടി. രണ്ടാം റൗണ്ടിൽ റോഷിബിനാ ദേവി തിരികെ വരാൻ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ താരത്തിന് ശരീരത്തിന് നേരെ ആക്രമണം നടത്തി വു സിയാവോയി രണ്ടാം റൗണ്ടിലും മുന്നിലെത്തി. സ്കോർ 2-0ത്തിന് ചൈനീസ് താരം വിജയിച്ചു.  ഏഷ്യൻ ​ഗെയിംസിൽ 24 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

Advertisements

Hot Topics

Related Articles