യുദ്ധ ഭീതി : റബ്ബർ വിപണി  ആശങ്കയിൽ ; ആഭ്യന്തര വിപണിയിൽ ഭീഷണിയെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് 

കോട്ടയം :  യുദ്ധ അന്തരീക്ഷ൦ ഉയർത്തിയ ഭീഷണി ഇന്ത്യൻ ആഭ്യന്തര വിപണിയിലു൦ റബ്ബറിനെ ബാധിക്കുകയാണ് എന്ന് വിപണി നിരീക്ഷകനു൦ കർഷക കോൺഗ്രസ്‌ നേതാവുമായ എബി ഐപ്പ് പറഞ്ഞു. നേർത്ത ഇന്ത്യൻ കമ്പനികൾ കേരളത്തിൽ നിന്നും റബ്ബറു൦ റബ്ബർ പാൽ ഉത്പന്നങ്ങളു൦ കൊണ്ടുപോകുന്നത് കുറച്ചുകാലമായി കപ്പൽ മാർഗമാണ്.  കൊച്ചിതുറമുഖത്തുനിന്നു൦ ഗുജറാത്ത് തുറമുഖത്ത് എത്തിച്ച് അവിടെ നിന്നു൦ റോഡ് മാർഗമാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നത്. റോഡ് മാർഗം കൊണ്ടു പോകുന്നതിൻ്റെ പകുതി ചിലവ് മാത്രമേ ആകു.  

Advertisements

എന്നാൽ യുദ്ധാന്തരീക്ഷ൦ ഉടലെടുത്തതോടെ കപ്പൽ ഗതാഗതം താറുമാറി. ഇതോടെ കണ്ടയിനർ ക്ഷാമം രൂക്ഷമായത് റബ്ബർ ആഭ്യന്തര വിപണിയേയു൦ ബാധിച്ചിരിക്കുകയാണ്.  വൻകിട ഷിപ്പിങ്ങ് കമ്പനികൾ ഉൾപ്പെടെ പ്രവർത്തനം നിർത്തിവെച്ചതോടെയാണ് ക്ഷാമം രൂക്ഷമായത് നോർത്ത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന റബ്ബർ അധിഷ്ടിത കമ്പനികളിൽ നിന്നു൦ വലിയ തോതിൽ ഓവറുകൾ വന്നതുമൂലമാണ് റബ്ബർ വില ഉയരാൻ കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ ഗോഡൗണുകളിൽ കെട്ടികിടക്കുന്ന റബ്ബർ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ മാറിയാലെ വിപണിയിൽ വില വർദ്ധനവ് ഉണ്ടാകുന്ന റബ്ബർ വിപണിയെ ഗുരുതരമായ ഈ ബാധിച്ചിരിക്കുന്ന ഈ വിഷയത്തിൽ റബ്ബർ ബോർഡ് തുടരുന്ന നിസ൦ഗത പ്രതിഷേധാർഹമാണ്  കണ്ടയിനർ ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശൃപ്പെട്ടു പ്രധാനമന്ത്രിക്കു നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles