പോത്ത് വളർത്തിയവർക്ക് നല്ലകാലം ; പോത്ത് വിപണിയിൽ ആവശ്യക്കാർ വർദ്ധിക്കുന്നതായി എബി ഐപ്പ് 

കോട്ടയം : കർഷകർ വളർത്തുന്ന പോത്തുകൾക്ക് വിപണിയിൽ ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണ് എന്നു കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു. ആന്ധ്രായിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പോത്തുകൾ എത്തിക്കോണ്ടിരുന്നത് എന്നാൽ മൃഗസംരക്ഷണ വകുപ്പ്  പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നത് കുറച്ചതിനാൽ പോത്തുകൾ വരുന്നത് വലിയ തോതിൽ കുറഞ്ഞു ഇതോടെ വിപണിയിൽ പോത്തുകൾ കിട്ടാതായി. ഈ സാഹചരൃമാണ് ഇവിടുത്തെ കർഷകർക്ക് ഗുണകരമായത് മുൻപ് ഒന്നര വർഷത്തിനുമുകളിൽ വളർച്ച എത്തിയ പോത്തിന് നാൽപ്പതിനായിര൦ രൂപായിൽ താഴെ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എഴുപതിനായിരം രൂപായിൽ മുകളിൽ ലഭിക്കുന്നുണ്ട് എന്ന് പോത്ത് വളർത്തൽ കർഷകൻ കൂടിയായ എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles