ബഹ്‌റൈനിൽ ശുദ്ധജല പ്ലാന്‍റിന് നേർക്ക് ആക്രമണം; കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം

മനാമ: ബഹ്‌റൈനിൽ ശുദ്ധജല പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവസ കേന്ദ്രങ്ങൾ ആക്രമിക്കുന്നുവെന്ന് ബഹ്‌റൈൻ. ഇന്നലെ ബഹ്‌റൈനിൽ നിന്ന് അമേരിക്ക തൊടുത്ത മിസൈൽ ഇറാനിൽ ശുദ്ധജല പ്ലാന്റ് തകർത്തു എന്ന് ഇറാൻ ആരോപിച്ചിരുന്നു. അതേസമയം കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യമിട്ട ആക്രമണമാണെന്ന് അധികൃതർ വ്യക്തമാക്കി. 

Advertisements

ഇന്ന് പുലർച്ചെയോടെ രാജ്യത്തിന്‍റെ ആകാശപരിധിയിൽ പ്രവേശിച്ച ഡ്രോണുകളെ കുവൈത്ത് സായുധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പറഞ്ഞു. കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണങ്ങളും ഡ്രോണുകളും തടയുന്നതിനായി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയാണ് ഉണ്ടാകുന്നതെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകിയ സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം എന്നും അധികൃതർ അഭ്യർത്ഥിച്ചു.

Hot Topics

Related Articles