പമ്പ :ശബരിമലയിലെ സ്വര്‍ണക്കൊള്ള അവകാശങ്ങൾ ദേവസ്വം ബോര്‍ഡിനെ ശക്തമായി കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍, ബോര്‍ഡ് യോഗങ്ങളില്‍ കര്‍ശന നിയന്ത്രണവും നടപടിക്രമങ്ങളും ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.പ്രസിഡന്റ്റെ മുന്‍കൂര്‍ അംഗീകാരമില്ലാതെ ഒരു വിഷയവും യോഗത്തിന്റെയും പരിഗണനയിലേക്കു വിടേണ്ടതില്ലെന്നും, അംഗീകാരം ലഭിച്ച വിഷയങ്ങളുടെ വിശദ വിവരങ്ങള്‍ ഏകോപിപ്പിച്ച് നിര്‍ദിഷ്ട ഫോള്‍ഡറില്‍ ഇടുകയും, ബോര്‍ഡ് അംഗങ്ങള്‍ക്ക് അജണ്ട ഇനങ്ങള്‍ നേരത്തെ കൈമാറുകയും ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.
മീടിംഗിന്റെ മാസ്റ്റര്‍ കോപ്പി അംഗങ്ങള്‍ ഒപ്പിട്ടതായും തുടര്‍ന്നുള്ള യോഗത്തില്‍ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റുകള്‍ സ്ഥിരീകരിക്കണമെന്ന പ്രത്യേക നിർദേശങ്ങളും നല്‍കിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് തലത്തിലുള്ള അധികാരങ്ങള്‍ അതതു വിഭാഗംതന്നെ കൈകാര്യം ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വര്‍ണപാളി വിവാദം സംബന്ധിച്ച് മുൻ പ്രസിഡന്റ് പത്മകുമാർ, വിവിധ അജണ്ടകളില്‍ തിരുത്തലുകള്‍ വരുത്തിയെന്നതും, രേഖകളില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തിത്തന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്


