ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം: ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് : വന്യജീവി ആക്രമണ ഭീഷണി, അപകട സാധ്യത

​ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്.
പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്.

Advertisements

കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്.
പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററിൽ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.

ഉരക്കുഴി ഭാഗത്തേക്ക് ഭക്തർ കടന്നുപോയി അപകടങ്ങൾ വരുന്നത് ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്.
​എല്ലാ ദിവസവും സന്ധ്യാസമയം ആകുമ്പോഴേക്കും ആനകൾ കൂട്ടത്തോടെ, കുട്ടികൾ അടക്കം ഈ ഭാഗത്തേക്ക് ഇറങ്ങാറുണ്ട്. കഴിയുന്നതും ഭക്തർ അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം.

​വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്. ആളുകൾ വീണു കഴിഞ്ഞാൽ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്‌. തീർഥാടകരുടെ
സുരക്ഷയാണ് പ്രധാനമെന്നും നിർദേശം പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അരവിന്ദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles