കളിച്ചത് സഞ്ജു , പക്ഷേ ‘ഇംപാക്‌ട് പ്ലെയർ’ മറ്റൊരു താരം ! ഇന്ത്യ വിൻഡീസ് കളിയിൽ ഇമ്പാക്ട് പ്ലെയർ ആയ താരത്തിന് സമ്മാനം നൽകി ഇന്ത്യൻ ടീം

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പർ-8 പോരാട്ടത്തില്‍ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വിൻഡീസ് ഉയർത്തിയ 196 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം സഞ്ജു സാംസണ്‍ 50 പന്തില്‍ പുറത്താകാതെ നേടിയ 97 റണ്‍സിന്‍റെ കരുത്തിലാണ് ഇന്ത്യ മറികടന്നത്. സ്വാഭാവികമായും കളിയിലെ താരമായതും സഞ്ജുവായിരുന്നു. എന്നാല്‍ മത്സരശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ നല്‍കുന്ന ‘ഇംപാക്‌ട് പ്ലെയർ’ മെഡല്‍ സ്വന്തമാക്കിയത് സഞ്ജുവായിരുന്നില്ല എന്നാണ് പ്രത്യേകത. അത് മത്സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മറ്റൊരു താരത്തിനായിരുന്നു.

Advertisements

മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ നല്‍കുന്ന ഇംപാക്‌ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത്. വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബുംറ പന്തെടുത്തത്. 4 ഓവറില്‍ 36 റണ്‍സിന് ബുംറ 2 വിക്കറ്റുകള്‍ വീഴ്ത്തി. പവര്‍ പ്ലേയില്‍ ഒരോവര്‍ മാത്രമെറിഞ്ഞ ബുംറ വിന്‍ഡീസ് 11 ഓവറില്‍ 99 റണ്‍സെന്ന ശക്തമായ നിലയിലെത്തിയപ്പോഴാണ് രണ്ടാം ഓവര്‍ എറിയാനായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബുംറയെ വിളിക്കുന്നത്. 12-ാം ഓവർ എറിയാനെത്തിയ ബുംറ മിന്നുംഫോമിലുള്ള ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും റോസ്റ്റണ്‍ ചേസിനെയും പുറത്താക്കി വിൻഡീസിന്‍റെ നട്ടെല്ലൊടിച്ചു. ഈ പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരികെ വരാനുള്ള സാഹചര്യമുണ്ടാക്കിയത്. ബുംറയുടെ ഇരട്ടപ്രരം മൂലം വിന്‍‍ഡീസ് ടോട്ടല്‍ 20 റണ്‍സെങ്കിലും കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫീല്‍ഡിംഗ് കോച്ച്‌ ടി ദിലീപ് ആണ് ഡ്രസ്സിംഗ് റൂമില്‍ വെച്ച്‌ ബുംറയ്ക്ക് മെഡല്‍ സമ്മാനിച്ചത്. മത്സരത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളെ ശാന്തമായി നേരിടുകയും അപാരമായ കൃത്യതയോടെ പന്തെറിയുകയും ചെയ്യുന്ന ഒരാള്‍ക്കാണ് ഈ പുരസ്കാരം. അത് മറ്റാരുമല്ല, ജസ്പ്രീത് ബുംറയാണ് എന്ന് പറഞ്ഞായിരുന്നു ദിലീപ് ഇംപാക്‌ട് പ്ലേയറെ പ്രഖ്യാപിച്ചത്. മെഡല്‍ ഏറ്റുവാങ്ങിയ ശേഷം ബുംറ തന്‍റെ സഹതാരങ്ങളായ ശിവം ദുബെയ്ക്കും തിലക് വർമ്മയ്ക്കും നന്ദി പറഞ്ഞു. ദുബെ അടിച്ച രണ്ട് ഫോറുകള്‍ ടീമിന്‍റെ സമ്മർദ്ദം കുറച്ചെന്നും മുംബൈയില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ മികച്ച പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും ബുംറ കൂട്ടിച്ചേർത്തു.

Hot Topics

Related Articles