കറുകച്ചാൽ: ലോക കേൾവി ദിനത്തോടനുബന്ധിച്ച് കറുകച്ചാൽ എൻ.എസ്.എസ് കരയോഗ ഹാളിൽ കറുകച്ചാൽ ജെ.സി.ഐയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററും ചേർന്ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.














കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് മുതിരമല ഉദ്ഘാടനം നിർവഹിച്ചു. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പാലയ്ക്കൽ, ജെ.സി.ഐ ടൗൺ പ്രസിഡന്റ് വേലയുധകുറുപ്പ്, രാജേഷ് കൈതച്ചിറ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് ഏഴ് വരെ കറുകച്ചാൽ റിലയൻസ് സ്മാർട്ട് പോയിന്റിന് സമീപമുള്ള ശബ്ദ ഹിയറിങ് എയ്ഡ് സെൻ്ററിൽ സൗജന്യ കേൾവി പരിശോധന തുടരുമെന്ന് സംഘാടകർ അറിയിച്ചു. കേൾവിക്കുറവുള്ളവർക്ക് പുതിയ ശ്രവണസഹായികൾ പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാണെന്നും ആദ്യമായി ശ്രവണസഹായികൾ വാങ്ങുന്നവർക്ക് പ്രത്യേക ഓഫറും , എക്സ്ചേഞ്ച് ഓഫറും ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.


