കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ബഹുജന മാർച്ചും കൂട്ടധർണയും മാർച്ച് ആറിന്

കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 6ന് ബഹുജന മാർച്ചും കൂട്ടധർണയും നടത്തും. രാവിലെ 11ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്‌സൺ ജോസഫ് അറിയിച്ചു.

Advertisements

എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മാർച്ച് ഉദ്ഘാടനംനിർവഹിക്കും. സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്‌സ്.എം.പി മുഖ്യപ്രഭാഷണം നടത്തും.
ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും.ജനപ്രശ്നങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവർത്തകരും പൊതുജനങ്ങളും വലിയ തോതിൽ പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

Hot Topics

Related Articles