ചെന്നൈ: സ്വന്തം തട്ടകത്ത് വീണ്ടും തോൽവി ഏറ്റുവാങ്ങി ചെന്നൈ. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു രണ്ടക്കം കടക്കാതെ പുറത്തായത് ചെന്നൈ ആരാധകർക്ക് നിരാശയായി. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടമാക്കി ചെന്നൈ ഉയർത്തിയ 209 റണ്ണിന്റെ വിജയലക്ഷ്യം, പഞ്ചാബ് അഞ്ചു വിക്കറ്റ് നഷ്ടടമാക്കി 18.4 ഓവറിൽ മറികടന്നു.
ടോസ് നേടിയ പഞ്ചാബ് ചെന്നൈയെ ബാറ്റിംങിന് അയക്കുകയായിരുന്നു. പതിയെ തുടങ്ങിയ സാംസൺ (ഏഴു പന്തിൽ ഏഴ്) രണ്ടാം ഓവറിന്റെ അവസാന പന്തിൽ പുറത്തായി. പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച റിതുരാജും (22 പന്തിൽ 28) ആയുഷ് മാത്രയും (43 പന്തിൽ 73) ചേർന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. ചെന്നൈ സ്കോർ 110 ൽ എത്തിച്ച ശേഷമാണ് ഗേദ് വാഗ് മടങ്ങിയത്. 123 ൽ ആയുഷ് മാേ്രത കൂടി പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി. 130 ൽ കാർത്തിക് ശർമ്മ (1) കൂടി വീണതോടെ ചെന്നൈയുടെ മിന്നൽ വേഗത്തിന് തടയിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കാമിയോ റോളിലെത്തിയ സർഫാസ് ഖാൻ ( 12 പന്തിൽ 32) റൺ അടിച്ചൂ കൂട്ടി ടീമിനെ ഇരുനൂറ് അപ്രാപ്യമായ ലക്ഷ്യമല്ലെന്ന് കാട്ടിത്തന്നു. പിന്നാലെ ക്രീസിൽ നിന്ന ശിവം ദുബൈ 27 പന്തിൽ 45 റണ്ണടിച്ച് ചെന്നൈയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചു. പഞ്ചാബിനായി വൈശാഖ് രണ്ടും, ചഹലും അർഷദീപും ബ്രാർലെറ്റും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച പഞ്ചാബിനു വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (11 പന്തിൽ 39), പ്രഭുസിമ്രാൻ സിംങും (34 പന്തിൽ 43) ചേർന്ന് 4.2 ഓവറിൽ 61 റൺ ആണ് അടിച്ചു കൂട്ടിയത്. 95 ൽ പ്രഭുവും പുറത്തായെങ്കിലും അയ്യർ കളത്തിലെത്തിയതോടെ കളി പഞ്ചാബിന്റെ നിയന്ത്രണത്തിലായി. ഇടയ്ക്ക് കളത്തിലെത്തിയ കൂപ്പർ കണോലി 22 പന്തിൽ 36 റണ്ണെടുത്ത് പഞ്ചാബിന്റെ സ്കോർ ബോർഡിൽ നിർണ്ണായക സംഭാവന നൽകി.
വിജയത്തിന് തൊട്ടടുത്ത് വച്ച് ശ്രേയസ് അയ്യർ (29 പന്തിൽ 50) പുറത്തായത് പഞ്ചാബിനെ ഞെട്ടിച്ചു. തൊട്ടടുത്ത പന്തിൽ നേഹാൽ വദ്രയും (9 പന്തിൽ 10) പുറത്തായി. എന്നാൽ, ആറു പന്തിൽ 14 റണ്ണടിച്ച ശശാങ്ക് സിംങ് പഞ്ചാബിനെ വിജയത്തിലേയ്ക്ക് എത്തിച്ചു.

