കോട്ടയം മറിയപ്പള്ളിയിൽ വീട് കത്തി നശിച്ചു; കത്തി നശിച്ചത് വാടകയ്ക്ക് താമസിക്കുന്ന ആളുടെ വീട്

കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീട് കത്തി നശിച്ചു. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന നച്ചേരിൽ വീട്ടിൽ മാത്യുവിന്റെ വീടാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീട്ടിൽ തീ പിടിച്ചത് കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ നാട്ടുകാരെയും, അഗ്നിരക്ഷാ സേനാ സംഘത്തെയും വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേയ്ക്കും രണ്ടു മുറികൾ കത്തി നശിച്ചിരുന്നു. വീട്ടിലെ താമസക്കാർ തൊട്ടടുത്ത മുറിയിലായതിനാൽ വൻ അപകടം ഒഴിവായി.

Advertisements

Hot Topics

Related Articles