കോട്ടയം കൊല്ലാട് കളത്തിക്കടവിൽ പെരുമ്പാമ്പിൻ കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി : വാഹനം കയറി ചത്തതെന്ന് സംശയം 

കോട്ടയം : കൊല്ലാട് കളത്തിക്കടവിൽ പെരുമ്പാമ്പിൻ കുഞ്ഞിനെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. കളത്തിക്കടവിലെ  റോഡരികിലാണ് കുഞ്ഞ് പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് അജ്ഞാത വാഹനം കയറി പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതു വഴി എത്തിയ വാഹന യാത്രക്കാർ റോഡിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് റോഡരികിലേയ്ക്ക് മാറ്റി ഇടുകയായിരുന്നു. പ്രദേശത്ത് പാടശേഖരവും വെള്ളക്കെട്ടും ഉണ്ട്. ഇവിടെയുള്ള പെരുമ്പാമ്പ് റോഡിലേയ്ക്ക് കയറി വന്നതാണ് എന്ന് സംശയിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് ഈരയിൽക്കടവ് റോഡിലും പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. 

Advertisements

Hot Topics

Related Articles