“തല്ലുമാല ദുൽഖറിനായി എഴുതിയ തിരക്കഥ; പക്ഷെ ഒടുവിൽ സംഭവിച്ചത്”; തുറന്നുപറഞ്ഞ് സന്തോഷ് ടി കുരുവിള

മലയാള സിനിമയിലെ പ്രമുഖ നിർമാതാവാണ് സന്തോഷ് ടി കുരുവിള. ഒരുപാട് മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സന്തോഷ് ടി കുരുവിളയുടെ ഏറ്റവും പുതിയ സിനിമയാണ് പെണ്ണും പൊറാട്ടും. രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തല്ലുമാലയെ കുറിച്ച് സന്തോഷ് ടി കുരുവിള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തല്ലുമാല ദുൽഖറിനെ നായകനാക്കി ചെയ്യാൻ എഴുതിയ തിരക്കഥയായിരുന്നുവെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്.

Advertisements

“എനിക്ക് വളരെ ഇഷ്ടമുള്ള, വളരെ എനർജിയുള്ള ഒരു നടനാണ് ദുൽഖർ. ദുൽഖറിന് വേണ്ടി നമ്മൾ എഴുതിയ കഥയാണ് തല്ലുമാല. നമ്മുടെ കമ്പനി, ദുൽഖറിന് വേണ്ടി എഴുതിച്ച കഥയാണ്. ബോൾഗാട്ടി പാലസിൽ റൂമെടുത്ത് കൊടുത്ത്, ഒത്തിരി നാളെഴുതി. അവസാനം ദുൽഖറിന് ആ കഥ പൂർത്തിയായപ്പോൾ ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് ആ കഥ ഡയറക്ടറോട് എടുത്തോളാൻ പറയുന്നത്.” സന്തോഷ് ടി കുരുവിള പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രതികരണം നേടിയ പെണ്ണും പൊറാട്ടും തിയേറ്ററിലെ മികച്ച കയ്യടിയാണ് നേടുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിൽ ഏകദേശം 100-ഓളം പുതുമുഖ അഭിനേതാക്കളും അതിലധികം മൃഗങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ് ടി കെ ഫ്രെയിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് ടി കെ ഫ്രെയിംസും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്ന ബാനർ കൂട്ടുകെട്ടിൽ സന്തോഷ് ടി കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് ‘പെണ്ണും പൊറാട്ടും’ സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

Hot Topics

Related Articles