രാവിലെ ഈ അഞ്ചു അബദ്ധങ്ങൾ ചെയ്യുന്നുണ്ടോ? എന്നാലിത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു

രാത്രി മുഴുവൻ ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടും. രാവിലെ എഴുന്നേറ്റ ഉടൻ വെള്ളം കുടിച്ചില്ലെങ്കിൽ വൃക്കകൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല.

Advertisements

മൂത്രം പിടിച്ചു വെക്കുന്നത്ഉറക്കം ഉണർന്ന ശേഷം മടി കൊണ്ടോ ജോലിയുടെ തിരക്ക് കൊണ്ടോ പലരും മൂത്രമൊഴിക്കാതെ പിടിച്ചുവെക്കാറുണ്ട്. എന്നാൽ ഇത് വൃക്കകൾക്ക് വളരെ ദോഷമുണ്ടാക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലവേദനയോ പേശിവേദനയോ വരുമ്പോൾ പലരും വേദനസംഹാരികൾ കഴിക്കാറുണ്ട്. എന്നാൽ വെറും വയറ്റിൽ ഇവ കഴിക്കുന്നത് വൃക്കകൾക്ക് വലിയ ദോഷം ചെയ്യും.

രാവിലെ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടും. ഈ നഷ്ടപ്പെട്ട ജലാംശം തിരികെ നൽകിയില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കുകയും വൃക്കകൾക്ക് സമ്മർദ്ദമുണ്ടാവുകയും ചെയ്യും.

രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. ഇതിന്റെ ഫലമായി പിന്നീട് ഉപ്പിന്റെ അംശം കൂടിയ ജങ്ക് ഫുഡ് കഴിക്കാൻ തോന്നും. ഇത്തരം ഭക്ഷണങ്ങൾ വൃക്കകൾക്ക് ദോഷം ചെയ്യും.

Hot Topics

Related Articles