സ്ക്കൂൾ ശാസ്ത്രമേള തടിയിൽ കൗതുകം വിരിയിച്ച് രോഹിണി വിജയൻ

കുറവിലങ്ങാട് : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ കൗതുകം വിരിയിക്കുകയാണ് പുതുവേലി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി രോഹിണി വിജയൻ പേനാ പിടിക്കുന്ന കൈയ്യിൽ രോഹിണി കൂടുതലായും പിടിക്കുന്നത്.

Advertisements

ഉളിയും കൊട്ടുവടിയും മുഴക്കോലും തൻ്റെ അച്ഛനിൽ നിന്നും പകർന്നു കിട്ടിയ വിദ്യ കഴിഞ്ഞ ആറു വർഷമായി രോഹിണി പരിശീലിച്ചു വരുന്നു ഉഴവൂർ അരീക്കര സൗപർണ്ണികയിൽ കെ കെ വിജയൻ്റെയും രജിതാ മണിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാണ് രോഹിണി സഹോദരി രേവതി ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഗ്രാഫിക് ഡിസൈനർ ആയ രാഹുൽ വിജയൻ സഹോദരനാണ് സ്ക്കൂളിൽ നിന്നും കുടുംബാഗങ്ങളിൽ നിന്നും കിട്ടുന്ന പ്രോൽസാഹനമാണ് തനിക്ക് ഈ നിലയിൽ എത്താൻ കഴിഞ്ഞത് എന്ന് രോഹിണി വിജയൻ പറഞ്ഞു.

Hot Topics

Related Articles