‘തലമുറകളിലെ പ്രതിഭാസം; ‘സച്ചിനെപ്പോല അവന്‍റെ കാര്യവും ഒന്ന് വേഗത്തിലാക്കണം’; വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്ന് ശശി തരൂർ എം.പി

ദില്ലി: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്ന് ശശി തരൂർ എം.പി. വൈഭവ് ഒരു ‘തലമുറകളിലെ പ്രതിഭാസ’മാണെന്നും ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെപ്പോലെ വൈഭവിനെയും കൗമാരപ്രായത്തില്‍ തന്നെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്നും തരൂർ എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

Advertisements

1980-കളുടെ അവസാനത്തിൽ മുംബൈയിലെ മൈതാനങ്ങളിൽ നിന്ന് സച്ചിൻ ടെൻഡ‍ുൽക്കർ എന്ന വിസ്മയം ഉയർന്നുവന്നതിന് സമാനമായ സാഹചര്യമാണ് വൈഭവിന്‍റേതെന്ന് തരൂർ നിരീക്ഷിച്ചു. വൈഭവ് സൂര്യവന്‍ഷിയെ സീനിയർ തലത്തിലുള്ള മത്സരങ്ങളിലേക്ക് ഉടൻ കൊണ്ടുവരേണ്ടതുണ്ട്. ഇതിനുമുമ്പ് ഇത്തരത്തിൽ ക്രീസിൽ വിസ്മയം തീർത്ത 14-കാരനെ കണ്ടത് സച്ചിൻ ടെൻഡുല്‍ക്കറുടെ രൂപത്തിലാണ്. അന്ന് സച്ചിനെ നമ്മൾ അധികകാലം പുറത്ത് കാത്തിരുത്തിയിെന്നുംല്ല തരൂർ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025-ലെ ഐ.പി.എൽ സീസണിലൂടെ ശ്രദ്ധേയനായ വൈഭവ്, പ്രായത്തെ വെല്ലുന്ന പക്വതയാണ് ക്രീസിൽ പുറത്തെടുത്തത്. 1989-ൽ 16-ാം വയസ്സിൽ പാകിസ്ഥാനെതിരെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറിയതുപോലെ, വൈഭവിനെയും വൈകാതെ സീനിയർ ടീം ജേഴ്സിയിൽ കാണാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആറാം തവണയും അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച യുവതാരങ്ങൾക്ക് രാജ്യം ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. ബി.സി.സി.ഐ ടീമിന് 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Hot Topics

Related Articles