അതി ശകതമായ തിരക്ക് ; ശബരിമല കാനന പാതയിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി കോട്ടയം ജില്ലാ പോലീസ്

കോട്ടയം : തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി കോട്ടയം ജില്ലാ പൊലീസ്.
ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർദ്ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്താണ് നടപടി. സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ഇപ്രകാരമാണ് :-
എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം നാളെ ജനുവരി 13 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് ’03’ മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് ’05’ മണിവരെയും നിജപ്പെടുത്തിയിട്ടുളളതും, തുടർന്ന് മേൽപ്പറഞ്ഞ സമയങ്ങൾക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുളള എല്ലാ സഞ്ചാരങ്ങളും നിരോധിച്ചിട്ടുളളതുമാണ്.

Advertisements

Hot Topics

Related Articles