കടുത്തുരുത്തി എൻഎസ്എസ് 340 നമ്പർ കരയോഗം സ്വീകരണം നൽകി

കടുത്തുരുത്തി :
കുലശേഖരപുരം 340 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് റോയ് ജോർജ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷൻ മെമ്പർ ധന്യ വേണുഗോപാൽ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീമതി രേഷ്മ ദേശികൻ നാലാം വാർഡ് മെമ്പർ കെ കെ ബാബുരാജ് അഞ്ചാം വാർഡ് മെമ്പർ എം ആർ അനിൽകുമാർ എന്നിവർക്ക് കരയോഗത്തിൽ വച്ച് നടന്ന യോഗത്തിൽ സ്വീകരണം നൽകി.

Advertisements

കരയോഗം പ്രസിഡൻറ് സി പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം സെക്രട്ടറി ഗിരീഷ് , ഷൈൻ കുമാർ വനിതാ സമാജം പ്രസിഡൻറ് ഇന്ദു അനിൽകുമാർ,
വനിതാ സമാജം സെക്രട്ടറി ആശാചന്ദ്രൻ എന്നിവർ അനുമോദന പ്രസംഗം നടത്തി.

Hot Topics

Related Articles