ചതയ ദിന ആഘോഷ യാത്രയ്ക്ക് സ്വീകരണം നൽകി ഒരു ജമാഅത്ത്; സ്വീകരണം നൽകിയത് കാട്ടിക്കുന്ന് ജമാ അത്ത്

വൈക്കം: ചതയ ദിന ആഘോഷ യാത്രയ്ക്ക് സ്വീകരണം നൽകി ഒരു ജമാഅത്ത് . ചെമ്പ് കാട്ടിക്കുന്ന് 15-ാം നമ്പർ ജമാഅത്തിന്റ നേതൃത്വത്തിലാണ് ചതയ ദിനഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയത്. കാട്ടിക്കുന്ന് ജമാഅത്ത് മദ്രസ അങ്കണത്തിൽ നടന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡന്റ് റഷീദ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് റഷീദ് മങ്ങാടൻ, വൈസ് പ്രസിഡന്റ് ഷാജി കാട്ടിക്കുന്ന് എന്നിവർ എസ് എൻ ഡി പി ശാഖാ യോഗം ഭാരവാഹികൾക്ക് കുടിനീർ നൽകി സ്വീകരിച്ചു. തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്തവർക്കും വഴിയാത്ര കാർക്കും കുടിനീരും മധുര പലഹാരവും വിതരണം ചെയ്തു.

Advertisements

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി കാട്ടിക്കുന്ന് മുസ്ലിം ജമാഅത്തിന്റ നേതൃത്വത്തിൽ ചതയ ദിനത്തിൽ കുടിനീർ നൽകി ഘോഷയാത്രയെ വരവേറ്റുവരികയാണ്. സാഹോദര്യത്തിന്റ ഈ കുടിനീർ കൈമാറൽ പ്രദേശത്തെ ജനങ്ങളുടെ ഊഷ്മള സ്‌നേഹത്തിന്റേയും നേർ കാഴ്ചയാകുകയാണ്. ജമാഅത്ത് ഭാരവാഹികളായ സമദ്, ഷിഹാബ്, ഷാജി, ഹാഷിം, സലിം, മുഹമ്മദ് സുനീർ , യാസർ മുട്ടിൽ, ബഷീർ പള്ളിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles