കേന്ദ്ര ബജറ്റ്; കേരളത്തോട് കടുത്ത വിവേചനം – സിപിഎ ലത്തീഫ്

കൊച്ചി : കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിക്കുന്നതും വിവേചനപരവുമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്.
കേരളം ആവശ്യപ്പെട്ട എയിംസ്, അതിവേഗ റെയിൽപാത, ശബരീറയിൽ പാത തുടങ്ങിയ പദ്ധതികൾ നിരാകരിച്ചു. വിഴിഞ്ഞം പദ്ധതിക്കുള്ള സഹായവും ബജറ്റിൽ ഇല്ല . കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടെ നിരവധി പ്രകൃതിദുരന്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഒരു ഘട്ടത്തിലും കേന്ദ്രസർക്കാർ കേരളത്തെ സഹായിച്ചിട്ടില്ല.
അർഹതപ്പെട്ടതുപോലും അനുവദിച്ചു നൽകാതെ കടുത്ത പ്രതികാര നടപടിയാണ് കേന്ദ്ര ഗവൺമെൻ്റ് കേരളത്തോട് സ്വീകരിക്കുന്നത്. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ നിരാകരിക്കുന്ന കേരളത്തെ സാമ്പത്തിക ഉപരോധത്തിലൂടെ വരിഞ്ഞുമുറുക്കി വരുതിയിൽ നിർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടാൻ കേരള ജനത തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles