തിരുവല്ലയിലെ മേപ്രാലില്‍ 70 വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; അന്വേഷണം ശക്തമാക്കി പോലീസ്

തിരുവല്ല : മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി . മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസാണ് മരണപ്പെട്ടത്.

Advertisements

ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ – മേപ്രാല്‍ റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല ഡിവൈ.എസ്.പി അര്‍ഷാദ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാര്‍ഡും പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Hot Topics

Related Articles