ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തു : നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി

പാലക്കാട് : ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കല്‍. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തല്‍.

Advertisements

കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. എന്നാല്‍ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കുന്നത്തൂർ മേട് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. 11 വോട്ടിനാണ് ഇയാള്‍ ജയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച്‌ ഒരു യുവതിയാണ് പ്രശോഭിനെതിരെ പരാതി നല്‍കിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് ഇവർ പരാതി നല്‍കിയത്. പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് മുൻ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിൻ്റെ അടുത്ത അനുയായിയാണ് പ്രശോഭ് വത്സൻ. മുമ്ബ് കുന്നത്തൂർ മേട് നോർത്തിലെ ഫ്ലാറ്റിലായിരുന്നു രാഹുല്‍ താമസിച്ചിരുന്നത്.

Hot Topics

Related Articles