വൈക്കത്ത് സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാൻ ഡാർക്ക്‌ റൂമിൽ കയറിയ യുവതിക്ക് നേരെ പീഡന ശ്രമം; ഉടമ അറസ്റ്റിൽ

വൈക്കം : തലയോലപ്പറമ്പില്‍ സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ടൗണിലെ ജിയോ സ്റ്റുഡിയോ ഉടമ തലയോലപ്പറമ്പ് കിണറ്റുകരയില്‍ ജോര്‍ജ് (59) ആണ് അറസ്റ്റിലായത്.

Advertisements

ചൊവ്വാഴ്ച രണ്ടു മണിയോടെയാണ് സംഭവം. തലയോലപ്പറമ്പിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി ഐഡന്റിറ്റി കാര്‍ഡിനായി ഫോട്ടോയെടുക്കാനാണ് സ്റ്റുഡിയോയില്‍ എത്തിയത്. ഫോട്ടോ എടുക്കുന്നതിനായി ഡാര്‍ക്ക് റൂമില്‍ കയറിയപ്പോള്‍ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ 31 കാരിയായ യുവതി നിലവിളിച്ചുകൊണ്ട് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ എസ് ഐ പി എസ് സുധീരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്റ്റുഡിയോയില്‍ എത്തി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കേസെടുത്ത് ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles