ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് രാഹുലും ഷാഫിയും സരിനും ; വിമർശനവുമായി വി കെ സനോജ് 

കണ്ണൂർ : ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച്‌ ഡി വൈ എഫ് ഐ രംഗത്ത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെയാണ് ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും ഇതിന് പിന്നില്‍ മൂന്ന് പേരാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.

യു ഡി എഫ് സ്ഥാനാ‍ർഥി ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, കോണ്‍ഗ്രസിന്‍റെ ഐ ടി സെല്‍ ചുമതലയുള്ള സരിനും ചേർന്നാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തട്ടിപ്പ്, കൊലപാതക, സൈബർ ആക്രമണ സംഘങ്ങളാണ് യൂത്ത് കോണ്‍ഗ്രസിലുള്ളതെന്നും സനോജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും ഇത്തരം അശ്ശീല മോർഫ് വീഡിയോ പ്രചരിപ്പിച്ചിരുന്നെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി. ഇത്തരം വീഡിയോ കിട്ടിയാല്‍ ആരാണ് ഷെയർ ചെയ്യാതിരിക്കുക എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചതെന്നും നേതാവിന്‍റെ മനോഭാവം ഇതാണെങ്കില്‍ അണികളുടെ കാര്യം ചിന്തിക്കാമല്ലോ എന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

അതേസമയം പാനൂർ ബോംബ് സ്ഫോടന കേസിലും സനോജ് ഡി വൈ എഫ് ഐയുടെ നിലപാട് വ്യക്തമാക്കി. കേസില്‍ പാർട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷിച്ച്‌ നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ഉറപ്പ് പറഞ്ഞു. സി പി എമ്മിന്‍റെ പോഷക സംഘടന അല്ല ഡി വൈ എഫ് ഐ എന്നും സനോജ് പറഞ്ഞു. പാർട്ടിക്കാർ ഡി വൈ എഫ് ഐയില്‍ ഉണ്ടാകാമെന്നും എന്നാല്‍ എല്ലാ ഡി വൈ എഫ് ഐക്കാരും പാർട്ടിയില്‍ ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം വിവരിച്ചു.

Hot Topics

Related Articles