ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖാനും നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജവാന്റെ പുതിയ അപ്ഡേറ്റുകൾ പ്രേക്ഷകർ എന്നും ആകാംഷയോടെയാണ് സ്വീകരിക്കുന്നത്. ജവാന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.
ചിത്രത്തിൽ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് വിവരം. ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷൻ രംഗത്താണ് സഞ്ജയ് ദത്ത് എത്തുക.
മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത് എന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകേഷ് കനകരാജ് – വിജയ് ചിത്രം ‘ലിയോ’ കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് സഞ്ജയ് ദത്ത് ജവാനിൽ ജോയിൻ ചെയ്തത്. അതേസമയം, ദീപിക പദുക്കോണും ചിത്രത്തിൽ ഭാഗമാകുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ‘ജവാന്റെ’ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, നേരത്തെ നിശ്ചയിച്ച പ്രകാരം ജവാൻ ജൂൺ 2ന് റിലീസിന് എത്തില്ലെന്നാണ് വിവരം.