ഷിരൂർ ദൗത്യം : കാണാതായവരെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് മന്ത്രി റിയാസ്; നാവികർക്ക് ഇറങ്ങാൻ ഫ്ലോട്ടിങ് പൊൻടൂൺ കൊണ്ടുവരും: എംഎൽഎ

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച് നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടതായി മന്ത്രി റിയാസ് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. 

Advertisements

ഷിരൂരിൽ രക്ഷാപ്രവർത്തനം നടക്കുന്നയിടത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാണാതായ മൂന്നുപേരെയും കണ്ടെത്താൻ ശ്രമം തുടരും. ഈ കാലാവസ്ഥയിലും ചെയ്യാനാകുന്ന കാര്യങ്ങളുണ്ട് അത് ചെയ്യും. എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയെന്നും എന്നാൽ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്നും സതീഷ് സെയിൽ എംഎൽഎയും വ്യക്തമാക്കി. ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. ഫ്ലോട്ടിങ് പൊൻടൂൻ രീതി അവലംബിക്കാൻ ശ്രമിക്കുമെന്നും എംഎൽഎ പറഞ്ഞു. 

നാവികർക്ക് സുരക്ഷിതമായി ഇറങ്ങാനാണ് ഫ്ലോട്ടിങ് പൊൻടൂൺ. ഈ പൊൻടൂൻ പാലം വെള്ളത്തിൽ ഉറപ്പിച്ച് നിർത്താൻ മാർഗങ്ങൾ ആലോചിക്കും. കാലാവസ്ഥ അനുകൂലമായാലെ അതിനും സാധ്യത ഉള്ളൂ. അതിന് ഇപ്പോൾ സാധ്യത ഇല്ല. അടിയൊഴുക്ക് 8 നോട്ടിൽ കൂടുതലാണുള്ളത്. ഇതൊരു പരീക്ഷണമാണെന്നും കളക്ടർ പറഞ്ഞു.

Hot Topics

Related Articles