ഡള്ളസ്: അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ആസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഈജിപ്ത് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളടിച്ച് ഇരുടീമുകളും സമനില തുടർന്നതോടെയാണ് മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്ക് എത്തിയത്. മികച്ച ടച്ചിൽ കളിച്ച മുഹമ്മദ് സലയുൂടെ ഈജിപ്ത് ആദ്യം മുതൽ തന്നെ അവസരങ്ങൾ തുറന്നെടുത്തിരുന്നു. 13 ആം മിനിറ്റിൽ ഇതിനുള്ള ഫലവും ലഭിച്ചു. എമ്മാ അഷൗറിന്റെ മികച്ച ഹെഡർ വലയിലെത്തുകയയായിരുന്നു. എന്നാൽ, നിർണ്ണായക മത്സരത്തിൽ സെൽഫ് ഗോൾ നേടിയ ഈജിപ്ത് താരം മുഹമ്മദ് ഹന്നിയാണ് ആസ്‌ട്രേലിയയ്ക്ക് സമനില സമ്മാനിച്ചത്. ഈ സമനിലയിൽ പിടിച്ച് നിശ്ചിത സമയത്തും അധിക സമയത്തും മത്സരം മുന്നോട്ട് പോകുകയായിരുന്നു. ഇതോടെ കളി പെനാലിറ്റിയിലേയ്ക്ക് എത്തി. ഈജിപ്ത് തങ്ങളുടെ നാലു ഷോട്ടുകളും വലയിലെത്തിച്ചപ്പോൾ, ആസ്‌ട്രേലിയയ്ക്ക് രണ്ടെണ്ണം മാത്രമാണ് ഗോളാക്കാൻ സാധിച്ചത്. ഇതോടെ ഈജിപ്ത് വിജയത്തോടെ പ്രീക്വാർട്ടറിലേയ്ക്ക് മാർച്ച് ചെയ്തു.
ഷൂട്ടൗട്ടിൽ ആസ്‌ട്രേലിയയുടെ കണ്ണീർ; പെനാലിറ്റി ഷൂട്ടൗട്ടിൽ ആസ്‌ട്രേലിയയെ വീഴ്ത്തി ഈജിപ്ത് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ


