വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് ജനറൽ സെക്രട്ടറിയെ മർദിച്ച സംഭവം :വൈക്കത്ത് ഇന്നു വൈകിട്ട് 4മുതൽ കടയടപ്പുസമരം

വൈക്കം :ഇന്ന് വൈകിട്ട് 4 മുതൽ കടയടപ്പുസമരം.വൈക്കത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് ജനറൽ സെക്രട്ടറി എം. ആർ.റെജിയെ സംഘം ചേർ ന്ന് മർദിച്ചതായി പരാതി.

Advertisements

ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.
വലിയ കവലയ്ക്ക് സമീപമുള്ള കട അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന റെജിയെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരുക്കേറ്റ റെജി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

മർദ്ദനത്തിൽ പ്രതിക്ഷേധിച്ച് ഇന്ന് 4 മുതൽ വൈക്കത്ത് വ്യാപാരികൾ കടയടപ്പ് സമരവും പന്തം കൊളുത്തി പ്രകടനവും നടത്തും

Hot Topics

Related Articles