കോട്ടയം : എസ്.എൻ.ഡി.പി യോഗം 6020 നമ്പർ കൊങ്ങാണ്ടൂർ ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം ശാഖാഹാളിൽ വച്ച് വനിതാസംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. ശാഖായോഗം പ്രസിഡന്റ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത. യോഗത്തിൽ വനിതാസംഘം യൂണിറ്റ് സെക്രട്ടറി സുലോചന നാരായണൻകുട്ടി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആശംസകൾ അർപ്പിച്ചു വനിതാസംഘം യൂണിയൻ കൗൺസിലർ മിനി ഷാജി, ശാഖാസെക്രട്ടറി അനിൽ പോത്തനാമല, ശാഖാവൈസ് പ്രസിഡന്റ് രമേശൻ, വനിതാസംഘം നോമിനി അശോകൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാഹുൽ രാജൻ, കുടുംബയോഗം കൺവീനർമാരായ നാരായണൻകുട്ടി, പി.ഡി. സാബു എന്നിവർ പ്രസംഗിച്ചു. മുതിർന്ന ഭാരവാഹികളായ പി.കെ. രാജപ്പൻ, എം.ആർ. ഗോപാലൻ, വത്സ കുമാരൻ എന്നിവരെ ആദരിച്ചു. വനിതാസംഘം പ്രസിഡണ്ട് ഗീത അനിൽകുമാർ സ്വാഗതവും ഖജാൻജി ശാരദവിജയൻ നന്ദിയും അറിയിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് :സുലോചന നാരായണൻകുട്ടി, വൈസ് പ്രസിഡന്റ്: ശ്രീജ അനിൽ, സെക്രട്ടറി: ഗീത അനിൽ, ഖജാൻജി: ശാരദ വിജയൻ എന്നിവരെയും കമ്മറ്റി അംഗങ്ങളായി സ്മിതാ രമേശ്, സൗമ്യ മനീഷ്, മായ നോബി, അനു അഖിൽ, രേഷ്മ എന്നിവരെയും യൂണിയൻ വാർഷിക പ്രതിനിധികളായി പൊന്നമ്മ രാജൻ, സൂര്യ പ്രദീപ് ,ചന്ദ്രികാ ഷാജി എന്നിവരെയും തിരഞ്ഞെടുത്തു.
എസ്.എൻ.ഡി.പി യോഗം 6020 നമ്പർ കൊങ്ങാണ്ടൂർ ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നടത്തി

Next article

