തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ അടിയം ശാഖ കെ ആർ നാരായണൻ അനുസ്മരണം നടത്തി

തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ അടിയം 221 നമ്പർ ശാഖയുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എംഎൽഎ, പ്രജാസഭ അംഗം, തലയോലപ്പറമ്പ് പഞ്ചായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എന്നീ ഇലകളിൽ പ്രവർത്തിച്ച പ്രഗൽഭനായ വാഗ്മി കെ ആർ നാരായണൻ 54ആ മത് അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

Advertisements

വൈക്കം നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ പൊതു സ്ഥാപനങ്ങൾ കെ ആർ നാരായണ കൈയ്യൊപ്പ് ചാർത്തിയിട്ടുള്ളതാണെ ന്ന് ഉദ്ഘാടകൻ പ്രസ്താവിച്ചു.ശാഖ പ്രസിഡന്റ് ബാബു കുറുമഠം അധ്യക്ഷത വഹിച്ചു സെക്രട്ടറി ബിജു പുത്തൻതറ സ്വാഗതം ആശംസിച്ചു വ ടയാർ സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ്ധന്യ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ സീന ബൈജു സുമ ചന്ദ്രൻ, പ്രമീ ള പ്രസാദ്,ആദർശ് പ്രദീപ്,രേവമ്മ- രാജേന്ദ്രൻ,അജിത്ത് കാരുവള്ളി,ഷാജി മണലാത്ത്, കൃഷ്ണകുമാരി, വത്സപ്രദീപ് എന്നിവർ പ്രസംഗിച്ചു. ശാഖ വൈസ് പ്രസിഡന്റ് അനിൽകുമാർ പാറേച്ചിറയിൽ കൃതജ്ഞ പ്രകാശിപ്പിച്ചു.

Hot Topics

Related Articles