ഫോട്ടോ:സോഷ്യൽ ജസ്റ്റീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽവടയാർ ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ ഹാളിൽ സംഘടിപ്പിച്ചനന്മയോളം നമ്മുടെ കേരളംസാംസ്കാരിക കൂട്ടായ്മസോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
തലയോലപറമ്പ്: സോഷ്യൽ ജസ്റ്റീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽനന്മയോളം നമ്മുടെ കേരളംസാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.വടയാർ ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ ഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മസോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു.
മൂല്യങ്ങളാണ് മലയാളികളെ നന്മയിലേയ്ക്ക് നയിക്കുന്നതെന്നും മൂല്യങ്ങളും മതസൗഹാർദ്ദവും പരിരക്ഷിക്കാൻപ്രസ്ഥാനങ്ങളും സംഘടനകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം സുശീല ഗോപാലൻ അധ്യക്ഷത വഹിച്ചു. സേവാഗ്രാം അവേദന ഭവൻ ഡയറക്ടർ ഫാ.ഒ.പി.ജയ്മോൻ, അമൽ നികേതൻ മദർ സുപ്പീരിയർ സിസ്റ്റർ റെമിജിയ, പീയാത്ത ഭവൻ ഡയറക്ടർ സിസ്റ്റർ മേരി ലൂസി, ജീവനിലയം റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ജേക്കബ് ജോസഫ് എന്നിവർക്ക് നന്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രതിഭാസംഗമം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകവും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻചന്നാപ്പള്ളിയും ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് അംഗം നിർമല മാർട്ടിൻ ഗുരുവന്ദനവും ജില്ലാ സെക്രട്ടറി ഷീലദിലീപ് മുഖ്യപ്രഭാഷണവും നടത്തി.താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ മാതാപിതാക്കന്മാരെആദരിച്ചു.ദിലീപ് തച്ചേരിൽ, രമ്യവജീഷ്, പി.ധനമ്മ ,നിർമൽ കുമാർ, പി.ആർ.ആശ,രമ്യഅജയകുമാർ, പി.ആർ.രാജേഷ്,അധ്യാപക പ്രതിനിധി ബിനുകെ.പവിത്രൻ, താലൂക്ക് കമ്മിറ്റിയംഗം ആർ.സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


