സോളാർ കേസിൽ സിപിഎമ്മും ഇടതു മുന്നണിയും തങ്ങൾക്ക് പറ്റിയ തെറ്റ് കേരളീയ പൊതു സമൂഹത്തോട് ഏറ്റു പറയാൻ തയ്യാറാകണം :തിരുവഞ്ചൂർ

കോട്ടയം : കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് സ്വതന്ത്ര ഭാരതത്തിലെ ഏറവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായ ഉമ്മന്‍ചാണ്ടി അഗ്നി ശുദ്ധി വരുത്തി തിരിച്ചു വന്നിരിക്കുകയാണ്. അത് കോണ്‍ഗ്രസിന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നു.

Advertisements

തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പാണ് ഇടതു പക്ഷ മുന്നണി സർക്കാർ സോളാർ കേസ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അതിന്റെ പ്രധാന കാരണം എന്ത് മാര്‍ഗ്ഗം സ്വീകരിച്ചും തെരഞ്ഞെടുപ്പ് കടമ്പ കടക്കുക എന്നത് മാത്രമായിരുന്നു. അതിനു വേണ്ടി അവര്‍ സ്വീകരിച്ച മാര്‍ഗം ഉമ്മന്‍ ചാണ്ടിയെ പോലെ ഇന്ത്യയിലെ ഏറ്റവും സീനിയറായ ഒരു നേതാവിനെ ഇതുപോലൊരു ദുഷിച്ച കേസില്‍ കുടുക്കുക എന്നതായിരുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധാര്‍മ്മികതയുടെ എല്ലാ അതിരുകളും ലംഘിച്ചു കൊണ്ടാണ് സോളാര്‍ കേസില്‍ ഇടതു മുന്നണി പ്രവര്‍ത്തിച്ചത്. അതിനു അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല എന്ന് കേരളീയ പൊതു സമൂഹത്തിനു ഇപ്പോൾ വ്യക്തമായി. എന്ത് നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി എതിരാളികളെ തകര്‍ക്കും എന്ന് തെളിവ് സഹിതം കേരളീയ പൊതു സമൂഹത്തിന് ഈ ഒരൊറ്റ വിഷയതോടെ കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു.

സെക്രട്ടേറിയറ്റ്‌ വളയല്‍ മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ ആക്രമിക്കുന്നതില്‍ വരെ കാര്യങ്ങള്‍ ചെന്നെത്തി. കേരള പോലീസ് വിശദമായി ഈ കേസ് അന്വേഷിച്ചു. ഇന്നത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലെ ഒളിച്ചു വയ്ക്കാനും ഭയപ്പെടാനും ഇല്ലാത്തതിനാല്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഉണ്ടായ എല്ലാ ആരോപണങ്ങളും ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് അന്വേഷിച്ചു. പലഘട്ടത്തില്‍ ഈ കേസ് കോടതിയുടെ മുന്നിലും എത്തി. വസ്തുതയുടെ ഒരു തരിമ്പും ഈ കേസില്‍ കണ്ടെത്താന്‍ സാധിച്ചില്ല.

ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി പരാതിക്കാരിയില്‍ നിന്നും പരാതി എഴുതി വാങ്ങി പോലീസ് വീണ്ടും അന്വേഷിച്ചു. അതും പലവട്ടം. പ്രതികാര മനോഭാവത്തിലായിരുന്നു പിണറായി സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഉന്നതരായ പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചുമതല കൈമാറി വിശദമായി അന്വേഷണം നടത്തി. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഒരു തെളിവും ഉണ്ടായില്ല.

ഒടുവില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവര്‍ ഇത് സി.ബി.ഐ.യ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ശാസ്ത്രീയമായും വിശദമായും സി.ബി.ഐ ഈ കേസ് അന്വേഷിച്ചു എന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ എല്ലാ വിഷയങ്ങളും കെട്ടി ചമച്ചതാണ് എന്ന് സി.ബി.ഐ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.

ഈ കേസ് സി.ബി.ഐ ക്ക് വിടുവാനുള്ള നെറികെട്ട രാഷ്ട്രീയ തീരുമാനം എടുത്ത ഇടതു മുന്നണി സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും നാവടഞ്ഞതായിട്ടാണ് മനസിലാകുന്നത്.

ഉമ്മന്‍ ചാണ്ടി എന്ന കേരളത്തിലെ ഏറവും ജനകീയനായ നേതാവിനെ കേരളത്തില്‍ വികസന വിപ്ലവം കൊണ്ടുവന്ന മുഖ്യമന്ത്രിയെ പ്രതികാര മനോഭാവത്തോടെ തകർക്കാൻ ശ്രമിച്ച സി.പി.എമ്മും ഇടതു മുന്നണിയും ഈ വിഷയത്തിൽ തങ്ങൾക്ക് പറ്റിയ തെറ്റ് കേരളീയ പൊതു സമൂഹത്തോട് ഏറ്റു പറയാൻ തയ്യാറാകണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.