സ്‌പോട്‌സ് കൗൺസിൽ എലൈറ്റ് സ്‌കീമിലേയ്ക്ക് (അത്‌ലറ്റിക്‌സ്) പുരുഷ, വനിതാ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു

കോട്ടയം: കേരള സ്‌റ്റേറ്റ് സ്‌പോട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്‌കീമിലേയ്ക്ക് (അത്‌ലറ്റിക്‌സ്) കായക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 18 ന് രാവിലെ എട്ടു മുതൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ സിലക്ഷൻ ട്രയൽസ് നടത്തുന്നു. ജൂനിയർ, സീനിയർ, നാഷണൽ, മറ്റ് ഓപ്പൺ നാഷണൽ മത്സരങ്ങളിൽ ഫൈനലിൽ പ്രവേശിച്ചവർക്ക് സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. നിലവിലെ സ്‌പോട്‌സ് ഹോസ്റ്റലുകളിലെ കായിക താരങ്ങൾ പങ്കെടുക്കേണ്ടതില്ല. 16 വയസ് മുതൽ 25 വയസുവരെയുള്ള പുരുഷ വനിതാ കായിക താരങ്ങളെയാണ് പരിഗണിക്കുന്നത്. മികച്ച പരിശീലനം, താമസം, ഭക്ഷണം, വൈദ്യ സഹായം സ്‌പോട്‌സ് കിറ്റ് തുടങ്ങിയവ കേരള സ്‌റ്റേറ്റ് സ്‌പോട്‌സ് കൗൺസിൽ സൗജന്യമായി നൽകുന്നു. സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ള കായിക താരങ്ങൾ വയസ്, സ്‌പോട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ സ്‌പോട്‌സ് കിറ്റ് എന്നിവയുമായി 2023 ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ എട്ടു മണിയ്ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്.

Advertisements

Hot Topics

Related Articles