വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി കായിക അധ്യാപകർ

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായിക അധ്യാപകർ കോട്ടയത്ത് ഡിഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും നടത്തി. ശബള തുല്യത നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2017 മുതൽ നടത്തി വരുന്ന സമരത്തിന്റെ തുടർച്ചയായി കഴിഞ്ഞ ജൂൺ 10 മുതൽ സംസ്‌ഥാനത്തെ കായികാദ്ധ്യാപകർ ചട്ടപ്പടി സമരത്തിൻ്റെ ഭാഗമായാണ് പ്രതിഷേധ സമരം നടന്നത്.

Advertisements

കായികാദ്ധ്യാപക സംരക്ഷണ ഉത്തരവുകൾ പുനസ്ഥാപിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കുക, -KER – കായികാധ്യാപക തസ്‌തികാ നിർണ്ണയ മാനദണ്ഡങ്ങൾ ശാസ്ത്രീയവും കാലോചിതമായും പരിഷ്കരിക്കുക, യുപി തസ്‌തികാനിർണ്ണയ മാനദണ്ഡങ്ങൾ 1:300 ആയി പരിഷ്‌കരിക്കുക, പുതുക്കിയ ടൈംടേബിൾ അനുസരിച്ചുള്ള മുഴുവൻ പിരീഡുകളും എച്ച് എസ് തസ്‌തികാ നിർണ്ണയത്തിന് പരിഗണിക്കുക, എച്ച്എസ്എസ്, വിഎച്ച്എസ്ഇ കായികാധ്യാപക തസ്‌തിക അനുവദിച്ച് കായിക വിദ്യാഭ്യാസം നിർബന്ധമാക്കുക, കായികാദ്ധ്യാപക തസ്‌തികാ യോഗ്യത – എൻസിടിഇ നിർദ്ദേശങ്ങൾ നടപ്പിലാക്കുക, തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പാക്കുക, കായികാധ്യാപകരെ ജനറൽ അധ്യാപകരായി പരിഗണിക്കുക, എച്ച്എസ് എച്ച്എസ്എസ് ഏകീകരണത്തിൽ കായികാദ്ധ്യാപകർക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുക, ഹെൽതി കിഡ്‌സ്, കായികാദ്ധ്യാപക സേവനം ഉറപ്പാക്കുക, കായികാധ്യാപക പ്രമോഷൻ യാഥാർത്ഥ്യമാക്കുക, കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കായിക പരിശീലനങ്ങൾക്ക് വിഘാതമാകുന്ന ആറാം പ്രവർത്തി ദിനം ഒഴിവാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കായിക അദ്ധ്യാപകർ പ്രതിഷേധ സമരം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുനക്കരയിൽ നിന്നും പ്രകടനമായി എത്തിയ അധ്യാപകർ ഡി. ഡി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണയും നടത്തി. ധർണയുടെ ഉദ്ഘാടനം കായിക അധ്യാപക സംയുക്ത സമരസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസിറ്റ് ജോൺ നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മാത്യൂ തൈക്കടവിൽ, സെക്രട്ടറി ബിജു ദിവാകരൻ, കോഡിനേറ്റർ എബി ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗം തോമസ് തുടങ്ങിയവർ സംസാരിച്ചു. ചട്ടപ്രകാരം അർപ്പിതമായ എല്ലാ ജോലികളും ചെയ്യുകൊണ്ട്, കുട്ടികളുടെ പഠന പരിശീലന അവസരങ്ങൾ നിഷേധിക്കാതെ മാതൃകാപരമായാണ് കായികാദ്ധ്യാപകർ സമരം തുടങ്ങുന്നതെന്നും ഇവർ പറഞ്ഞു. 5 മുതൽ 10 വരെ ക്ലാസുകൾക്ക് ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകവും പരീക്ഷകളും നിലവിലുണ്ടെങ്കിലും ഈ വിഷയം പഠിപ്പിക്കാനാവശ്യമായ അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികൾക്ക് ആകെയുള്ളത് 2034 കായികാദ്ധ്യാപകർ മാത്രമാണന്നും ഇവർ ചൂണ്ടിക്കാട്ടി.

Hot Topics

Related Articles