സിനിമാ താരവും തിരക്കഥാ കൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാ കൃത്തും ശ്രീനിവാസൻ അന്തരിച്ചു. അറുപത്തി ഒൻപത് വയസായിരുന്നു. മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. ചോറ്റാനിക്കരയ്ക്ക് അടുത്തായിരുന്നു നിലവിൽ താമസം. അസുഖ ബാധിതനായി കുറച്ച് കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റ് സിനിമകൾക്കു പിന്നിൽ ശ്രീനിവാസനുണ്ടായിരുന്നു. മലയാളത്തിലെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. കണ്ണൂരിലെ പാട്യത്താണ് 1956 ൽ അദ്ദേഹം ജനിച്ചത്. സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും മക്കളാണ്.

Advertisements

Hot Topics

Related Articles