“ശ്രീനാരായണ ധർമ്മ വിചാരയജ്‌ഞം ഫണ്ട്‌ ഏറ്റുവാങ്ങൽ” നടത്തി

തലയോലപ്പറമ്പ് : കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് , എസ്.എൻ ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ വടകരയിൽ ഏപ്രിൽ 2 , 3 തീയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാരയജ്ഞത്തിൻ്റെ ഫണ്ട് ശേഖരണം മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമം ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്ര, അങ്കണത്തിൽ യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബുവും ചേർന്ന് യൂണിയൻ വൈസ് പ്രസിഡൻ്റും 1929-ാം നമ്പർ മുളന്തുരുത്തി ശാഖയുടെ അഡ്മിനിസ്ട്രേറ്ററുമായ രഞ്ജിത്ത് രാജപ്പനിൽ നിന്നും ഏറ്റുവാങ്ങി. യോഗത്തിൽ അഭിലാഷ് രാമൻ കുട്ടി, രാജു കാലായിൽ എന്നിവരും വനിതാ സംഘം ഭാരവാഹികളും പങ്കെടുത്തു.

Advertisements

Hot Topics

Related Articles