എസ് എൻ ഡി പി യോഗം അയർക്കുന്നം വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി ; വസുമതി ശശി പ്രസിഡൻ്റ് ; ബീന ദാസ് മണി സെക്രട്ടറി

അയർക്കുന്നം : ശ്രീനാരായണ ധർമ്മപരിപാലനയോഗം 107 നമ്പർ അയർക്കുന്നം ശാഖയുടെ പോഷക സംഘടനയായ 250 നമ്പർ വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പന്റെ അദ്ധ്യക്ഷയിൽ നടന്നു. യൂണിയൻ പ്രസിഡണ്ട് ഇന്ദിരാ രാജപ്പൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ബിന്ദു സജീവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു.

Advertisements

ശാഖാ പ്രസിഡണ്ട് വി .എം .ബാബുരാജ്, ശാഖാ സെക്രട്ടറി കെ .കെ .ഷാജിമോൻ, യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് അരുൺകുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വനിതാ സംഘം യൂണിറ്റ് പ്രസിഡണ്ട് രജനി ബിനു സ്വാഗതവും വൈസ് പ്രസിഡണ്ട് സ്മിത കിരൺ കൃതജ്ഞതയും അറിയിച്ചു.
പുതിയ ഭരണസമിതി
പ്രസിഡൻറ്-വസുമതി ശശി
വൈസ് പ്രസിഡണ്ട്-
തുളസി സജി
സെക്രട്ടറി- ബീന ദാസ് മണി
ഖജാൻജി -യമുന പ്രകാശ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്മിറ്റി അംഗങ്ങൾ

ഗീതാ .വി. കെ
പ്രീതി തങ്കച്ചൻ
ശ്യാമള ഗോപി
ആശ അനി
സുനിത ബാബു

യൂണിയൻ വാർഷിക പ്രതിനിധികൾ

രജനി ബിനു
സ്മിത കിരൺ
ബിന്ദു സജീവ്

Hot Topics

Related Articles