സത്യപ്രതിജ്ഞ ലംഘനം നടത്തുന്ന ഭരണകൂടത്തിനും, ഭരണകർത്താക്കൾക്കും എതിരെ പൊതുസമൂഹത്തിന്റെ പ്രതിഷേധം ഉയരണം: അഭി കുര്യാക്കോസ് മാർ ക്ളീമിസ്

തിരുവല്ല : ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഭരണകർത്താക്കളും ഭരണകൂടവും മണിപ്പൂർ വിഷയത്തിൽ എടുക്കുന്ന മൗനം അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് തുമ്പമൺ ഭദ്രാസന അധിപൻ അഭി കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത. സത്യപ്രതിജ്ഞ ലംഘനം നടത്തുന്ന ഭരണകൂടത്തിനും ഭരണകർത്താക്കൾക്കും എതിരെ പൊതുസമൂഹത്തിന്റെ പ്രേതിഷേധം ഇനി ശക്തമായി ഉയരണം അതിനു യുവജനങ്ങൾ ഉൾപ്പെടെ മുന്നോട്ട് കടന്നു വരണം എന്നും മണിപ്പൂർ ജനതക്ക്  ഭദ്രാസനതിന്റെ എല്ലാ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അഭിവന്ദ്യ തിരുമേനി അഭിപ്രായപെട്ടു. 

Advertisements

തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ തുമ്പമൺ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ചടങ്ങിൽ തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എബി ടി സാമുവൽ അധ്യക്ഷത വഹിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭാ അധ്യക്ഷൻ  അഡ്വ. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലട്ടതിൽ, ഫാ. ബെന്യാമീൻ ശങ്കരത്തിൽ ( നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ്  ഫോർ ജസ്റ്റിസ് കേരള സ്റ്റേറ്റ് മെമ്പർ), ഫാ. ബിബിൻ പാപ്പച്ചൻ, ഫാ. ജോബിൻ, യുവജനപ്രേസ്‌ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി രഞ്ജു എം ജെ,സഭാ മാനേജിങ് കമ്മിറ്റി അംഗം  നിതിൻ മണക്കാട്ട്മണ്ണിൽ, ഭദ്രാസന കൗൺസിൽ അംഗം അനി കിഴക്കുപുറം, ഫിന്നി മുളനിക്കാട് 

 മേഖല സെക്രട്ടറി അഡ്വ. ലിന്റോ മണ്ണിൽ, ജോമോൻ കെ ജോസ്, അൻസു മേരി, ,  ഗീവർഗീസ് ബിജി എന്നിവർ പ്രതിഷേധ സദസ്സിനെ  അഭിസംബോധന ചെയ്ത് സംസാരിച്ചു.ചടങ്ങിൽ പ്രേധിഷേധ പ്രേമേയം ഭദ്രാസന ജോയിന്റ് സെക്രട്ടറി  ലിടാ ഗ്രിഗറി അവതരിപ്പിച്ചു.

Hot Topics

Related Articles