കോട്ടയം : കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവം – 2025 ന് ആതിഥേയത്വം വഹിക്കാൻ മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂളും നാടും ഒരുങ്ങുന്നു. കല, സംസ്ക്കാരം, സാഹിത്യം, ശാസ്ത്രം, നവീകരണം എന്നിവ സമന്വയിപ്പികുന്ന കേരളത്തിലെ 1600 ഓളം സിബിഎസ്ഇ സ്കൂളുകളുടെ മഹത്തായ ആഘോഷമായിരിക്കും ഈ ഒത്തുചേരൽ. കേരളത്തിലെ 31 സഹോദയകളും പങ്കെടുക്കുന്ന കലോത്സവത്തിൽ 10000 ത്തിലധികം മത്സരാർത്ഥികൾ 35 വേദികളിലായി 140 ഇനങ്ങളിലാണ് മാറ്റുരയ്ക്കും.
നവംബർ 12 ഉദ്ഘാടന ചടങ്ങുകളോടു കൂടി ഈ മഹാ സംഗമം ആരംഭിക്കും. രാവിലെ 10 ന് പ്രധാന വേദിയായ കൺവൻഷൻ സെൻ്റ്റിൽ കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങ് നടക്കും. ജോസ് കെ മാണി എം പിയും , സന്തോഷ് ജോർജ് കുളങ്ങരയും മുഖ്യാതിഥികളായി പങ്കെടുക്കും. തുടർന്ന് 13, 14, 15 തീയതികളിൽ കലാ സാഹിത്യ മത്സരങ്ങൾ അരങ്ങേറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷത്തെ കലോത്സവം സിബിഎസ്ഇ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഗമം എന്ന ചരിത്രപരമായ ഒരു ആകർഷകത്വവും ഉണ്ട്. കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും ബൗദ്ധികവുമായ മികവ് പ്രദർശിപ്പിക്കുന്ന ഈ വേദിയിൽ കലാപരമായ പ്രകടനങ്ങൾ, എക്സിബിഷനുകൾ, എസ്.ടി.ഇ.എം അധിഷ്ഠിത പ്രോജക്റ്റുകൾ എന്നിവയുടെ ഉജ്ജJലമായ മിശ്രിതം ഉണ്ടാകും. ആയിരക്കണക്കിന് യുവ പഠിതാക്കൾക്ക് അവരുടെ ഭാവനയും കഴിവും പ്രകടിപ്പിക്കാൻ ഒരു പൊതു വേദി നൽകുന്നു എന്ന താണ് പ്രത്യേകത.
കോൺഫെഡറേഷൻ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോൾ, ജന സെക്രട്ടറി ഡോ. ദീപാ ചന്ദ്രൻ, കോർ കമ്മറ്റി കൺവീനർ ബെന്നി ജോർജ്, ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സ്കൂൾ ഡയറക്ടർ ടിനു രാജേഷ് തുടങ്ങിയവരുടെ നേതൃത്യത്തിൽ 40-ൽ അധികo കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. പത്രസമ്മേളനത്തിൽ ജന.കൺ. സുജ കെ.ജോർജ്, ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര , വിദ്യാർത്ഥി പ്രതിനിധി ഹാരോൾഡ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.


