സംസ്ഥാന പവർലിഫ്റ്റിങ് മത്സരങ്ങൾ ഈ മാസം 19മുതൽ 21വരെ കോട്ടയത്ത്

കോട്ടയം : സംസ്ഥാന പവർലിഫ്റ്റിങ് മത്സരങ്ങൾ ഈ മാസം 19മുതൽ 21വരെ കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.സബ് ജൂനിയർ,ജൂനിയർ,സീനിയർ,മാസ്റ്റേഴ്സ്,എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം.14ജില്ലകളിൽ നിന്നായി 500ലധികം മത്സരാർത്ഥികൾ പങ്കെടുക്കും.മത്സരങ്ങൾ 19 ന് രാവിലെ 11.30ന് ജില്ലാ പോലീസ് ചിഫ് ഷാഹുൽ ഹമീദ് ഉത്‌ഘാടനം ചെയ്യ്യും.21 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വര്ഗീസ് ഗുരുക്കൾ സമ്മാന ദാനം നിർവഹിക്കും.അർജ്ജുന അവാർഡ് ജേതാവ് പിജെ ജോസഫ്‌ ചടങ്ങിൽ മുഖ്യ അഥിതി ആയി പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അജിത് s നായർ,ജില്ലാ പ്രസിഡന്റ് ടോമി മാംകൂട്ടം എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles