സി. ബി. എസ്. ഇ. പത്താം ക്ലാസ്സ്‌ പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മുണ്ടത്താനം ലിറ്റിൽ ഫ്ലവർ സ്കൂൾ, സമ്പൂർണ്ണ വിജയം തുടർച്ചയായ ഇരുപത്തിമൂന്നാം വർഷം

കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന് സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം. തുടർച്ചയായ ഇരുപത്തിമൂന്നാം വർഷമാണ് സമ്പൂർണ്ണ വിജയം നേടുന്നത്.

Advertisements

ഐറിൻ എലിസബത്ത് അജോയ് 98 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐറിൻ എലിസബത്ത് തോമസ് (ഇംഗ്ലീഷ് – 99 മാർക്ക്), ചെൽസിയ മറിയം ബ്ലെസ്സൻ, ഐറിൻ എലിസബത്ത് അജോയ്, ഐറിൻ എലിസബത്ത് തോമസ്, ജെലീറ്റ ജെയിംസ്, കല്യാണി അശോക് (മലയാളം – 100 മാർക്ക്), ദിയ സിറിയക് (ഹിന്ദി – 91 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ഗണിതം – 99 മാർക്ക്), അബിയ മറിയം വർഗീസ്, ചെൽസിയ മറിയം ബ്ലെസ്സൻ, ദിയ സിറിയക്, കല്യാണി അശോക് (സാമൂഹ്യ ശാസ്ത്രം – 98 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ശാസ്ത്രം – 98 മാർക്ക്), പാർത്ഥിവ് പ്രസാദ് (വിവര സാങ്കേതികവിദ്യ – 96 മാർക്ക്) എന്നിവർ വിവിധ വിഷയങ്ങളിൽ സ്കൂൾ തലത്തിൽ പ്രഥമ സ്ഥാനത്തിന് അർഹരായി. വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനത്തെയും അസാമാന്യ പ്രകടനത്തെയും സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പ്രത്യേകം അഭിനന്ദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2026 – 2027 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ്സിന്റെയും, പ്ലേ സ്കൂൾ മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുമുള്ള അഡ്മിഷൻ ആരംഭിച്ചതായി ലിറ്റിൽ ഫ്‌ളവർ സ്കൂൾ അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 94977 07059 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles