എസ്യുവി തരംഗത്തിനിടയിലും ഒരു സെഡാൻ കാർ ഒന്നാമത് ! സിംഹാസനം തിരിച്ചുപിടിച്ച്‌ മാരുതി സുസുക്കി

ന്യൂഡൽഹി : ഇന്ത്യൻ വാഹന വിപണിയില്‍ എസ്യുവി ആധിപത്യം തുടരുമ്പോഴും വിപണിയുടെ സിംഹാസനം തിരിച്ചുപിടിച്ച്‌ മാരുതി സുസുക്കിയുടെ ഡിസയർ.2025 ഏപ്രില്‍ മുതല്‍ 2026 മാർച്ച്‌ വരെയുള്ള കണക്കുകള്‍ പ്രകാരം 2.3 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ഡിസയർ ഒന്നാം സ്ഥാനത്തെത്തിയത്. ഈ സാമ്പത്തിക വർഷത്തില്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ 66 ശതമാനവും എസ്യുവികളാണ്. എന്നാല്‍ ഇത്രയും വലിയ എസ്യുവി തരംഗത്തിനിടയിലും ഒരു സെഡാൻ കാർ ഒന്നാമതെത്തിയത് വാഹന വിപണിയെ മൊത്തത്തില്‍ അമ്പരപ്പിച്ചു. സെഡാൻ സെഗ്‌മെന്റില്‍ മാത്രം 5.2 ശതമാനം വിപണി വിഹിതമാണ് മാരുതി കൈവശം വച്ചിരിക്കുന്നത്.

Advertisements

2017ല്‍ സെഡാൻ വിപണിയില്‍ 45.8 ശതമാനം വിഹിതമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 57.2 ശതമാനമായി വളർന്നു. വിപണിയില്‍ ഒന്നൊന്നായി എസ്യുവി മോഡലുകള്‍ അവതരിപ്പിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരു സെഡാൻ കാർ ഒന്നാം സ്ഥാനത്തെത്തുന്നത് വലിയ നേട്ടമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാരുതിയുടെ ലക്ഷ്വറി സെഡാനായിരുന്ന ‘സിയാസ്’ നിർത്തലാക്കിയതോടെ നിലവില്‍ മാരുതിയുടെ ഏക സെഡാൻ മോഡലായി ഡിസയർ മാറി. സിയാസ് ഉപയോഗിച്ചിരുന്ന പല ഉപഭോക്താക്കളും എസ്യുവികളിലേക്കോ എംപിവികളിലേക്കോ മാറുമ്പോള്‍ തന്നെ, ഒരു വിഭാഗം ഡിസയർ തിരഞ്ഞെടുക്കുകയായിരുന്നു.

മാരുതി കാറുകളെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകള്‍ക്ക് മറുപടിയായി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാർ റേറ്റിംഗ് ഡിസയർ സ്വന്തമാക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ പ്രിയപ്പെട്ട ചോയിസായി കാർ മാറിയതിന് പിന്നിലെ പ്രധാന കാരണവും ഇതുതന്നെയാണ്. പഴയ ഡിസൈനില്‍ നിന്ന് മാറി കൂടുതല്‍ മോഡേണ്‍ ആയ ലുക്കിലാണ് പുത്തൻ ഡിസയർ എത്തിയത്. കുറഞ്ഞ വിലയില്‍ പ്രീമിയം ഫീച്ചറുകളും മികച്ച യാത്രാസുഖവും നല്‍കാൻ മാരുതിക്ക് സാധിച്ചുവെന്ന് നിസംശയം പറയാൻ കഴിയും.

പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോള്‍ എഞ്ചിനാണ് ഡിസയറിന്റെ കരുത്ത്. നാല് സിലിണ്ടർ എഞ്ചിനല്ല എന്ന പരിമിതിയെ മികച്ച മൈലേജ് കൊണ്ടും പെർഫോമൻസ് കൊണ്ടും എഞ്ചിൻ മറികടന്നു. സാധാരണക്കാർക്കും കുടുംബങ്ങള്‍ക്കും പുറമെ, ഇന്ത്യയിലെ ടാക്സി കാർ വിപണിയിലും ഡിസയറിന് പകരക്കാരില്ലാത്ത ഡിമാൻഡാണ് നിലവിലുള്ളത്. ചുരുക്കി പറഞ്ഞാല്‍, സാധാരണക്കാരന്റെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന വിലയും ഒരു ലക്ഷ്വറി സെഡാന്റെ സൗകര്യങ്ങളും സുരക്ഷയും ഒത്തുചേർന്നതാണ് ഡിസയറിനെ വീണ്ടും ഇന്ത്യയുടെ പ്രിയപ്പെട്ട കാറാക്കി മാറ്റുന്നത്. ഇതിഹാസ തുല്യമായ സെയില്‍സ് റെക്കാഡുകള്‍ തകർത്ത് ഡിസയർ കുതിപ്പ് തുടരുകയാണ 2027 സാമ്പത്തിക വർഷത്തില്‍ പാസഞ്ചർ കാർ വിപണിയില്‍ ഏകദേശം അഞ്ച് ശതമാനം വളർച്ച ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിപണിയിലെ മാറുന്ന ട്രെൻഡുകള്‍ക്കിടയിലും വൈവിദ്ധ്യമാർന്ന മോഡലുകള്‍ അവതരിപ്പിച്ച്‌ ആധിപത്യം നിലനിർത്താനാണ് മാരുതിയുടെ നീക്കം.

Hot Topics

Related Articles